കൊച്ചി:ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയില്‍ ആരോപണങ്ങള്‍ തുടരുന്നതിനിടെ ഫേസ്ബുക്കില്‍ കുറിപ്പുമായി നടി മഞ്ജു വാര്യര്‍. ഒന്നും മറക്കരുതെന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.ഒരു സ്ത്രീ പോരാടാന്‍ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു.
നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസും ഇതേ കുറിപ്പ് പങ്ക് വച്ച് രംഗത്ത് വന്നിരുന്നു.’നമ്മള് ഒരിക്കലും മറക്കരുത്, ഇതിനെല്ലാം തുടക്കം കുറിച്ചത് പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണ്’ എന്നായിരുന്നു ഗീതു മോഹന്‍ദാസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോര്‍മുകളില്‍ കുറിച്ചത്.