ചെന്നെെ: രാഷ്ട്രീയത്തിലേക്കുള്ള തന്റെ വരവ് പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കിയെന്ന് തമിഴക വെട്രി കഴകം നേതാവ് വിജയ്. രാഷ്ട്രീയത്തിലേക്ക് ഇന്നലെ വന്നവൻ എന്ന പരിഹാസമാണ് തനിക്ക് നേരെ. സമൂഹ നന്മ ഇവരുടെ ലക്ഷ്യമെന്നും പണം ഉണ്ടാക്കാനാണ് ഇവരെല്ലാം പദവിയില്‍ ഇരിക്കുന്നതെന്നും വിജയ് പറഞ്ഞു. ഇവരെ രാഷ്ട്രീയത്തില്‍ നിന്ന് ഓടിക്കണമെന്നും
അദ്ദേഹം തുറന്നടിച്ചു.
പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മതേതര ജനാധിപത്യത്തിന് വേണ്ടി പോരാടും. 1967ലും 1977ലും സംഭവിച്ചതുപോലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ ചരിത്രം കുറിക്കുമെന്നും വിജയ് വ്യക്തമാക്കി. സംസ്ഥാനത്തെ ത്രിഭാഷ പ്രശ്നമൊക്കെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഒത്തുകളിയാണ്. ഭാഷയുടെ പേരിലുള്ള പോര് തമിഴ് മക്കള്‍ വിശ്വസിക്കരുതെന്നും വിജയ് പറഞ്ഞു.