സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ സിനിമാ സമരം എന്ന നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രഖ്യാപനം ഞെട്ടലോടെയാണ് സിനിമ ലികവും സാംസ്കാരിക കേരളവും കേട്ടത്. കൂടാതെ വാർത്താസമ്മേളനത്തിൽ മലയാള സിനിമ വൻ പ്രതിസന്ധിയിലാണെന്ന് ജി സുരേഷ് കുമാർ അറിയിച്ചിരുന്നു. വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാറിന്റെ പ്രഖ്യാപനം.
എന്നാൽ ഇപ്പോൾ സുരേഷ് കുമാറിനെതിരെ വിമർശങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അന്തോണി പെരുമ്പാവൂർ.എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നും സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്നും ഈ കാര്യങ്ങളില്‍ വ്യക്തത വേണ്ടതുമുണ്ടെന്ന് ആൻ്റണി പെരുമ്പാവൂർ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഒരു നടന് ഒരു സിനിമ നിര്‍മ്മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നൊക്കെ ശ്രീ സുരേഷ് കുമാര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല എന്നും ആശിര്‍വാദ് സിനിമാസിന്റെ എംപുരാന് എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല എന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.