ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം ലഭിച്ചു എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത.അര്‍ജുന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.അര്‍ജുന്റെ മൃതദേഹം എന്ന തരത്തില്‍ ഷിരൂരില്‍ നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ചിത്രം മറുഭാഗത്തെ മാടങ്കരി എന്ന ഗ്രാമത്തിലുളള സെന്നിഗൗഡ എന്ന സ്ത്രീയുടേതാണ്.
ഷിരൂരില്‍ നിന്ന് അര്‍ജുന്റെ ബന്ധു ജിതില്‍ വീട്ടിലേയ്ക്ക് തിരിച്ചെത്തി.ഇന്ന് വൈകുന്നേരം വീണ്ടും ഷിരൂരിലേയ്ക്ക് വീണ്ടും പോകും.നദിയുടെ അടിയൊഴുക്കിന്റെ ശക്തിയും കുറഞ്ഞാല്‍ മാത്രമേ തിരച്ചില്‍ വിണ്ടും പുനരാരംഭിക്കാന്‍ കഴിയുകയുളളു.