മോഹൻലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം എമ്പുരാൻ ഒരു ചെറിയ സിനിമയാണ് എന്നാണ് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ് പലപ്പോഴും പറയാറുള്ളത്. അമിത പ്രതീക്ഷകൾ വെച്ച് പുലർത്താതിരിക്കാനുള്ള ഒരു മുൻകരുതൽ എന്നോണമാണ് പൃഥ്വിരാജ് ഇങ്ങനെ പറയുന്നത്. എന്നാൽ എമ്പുരാൻ വലിയ ഒരു ചിത്രമാണ് എന്ന് പറയുകയാണ് കന്നട നടൻ കിഷോർ.
മലയാളം, തമിഴ് ഇൻഡസ്ട്രി മൊത്തം എമ്പുരാൻ സിനിമയില്‍ ഉണ്ടെന്നും കിഷോർ പറയുകയാണ്. മാത്രമല്ല ഇന്ത്യയിലെ ചരിത്രമാകാൻ പോകുന്ന സിനിമയുടെ ഭാഗമായതിൽഭാഗമായതിൽ അഭിമാനമുണ്ടെന്നും കിഷോർ പറയുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ ആരാധകർ വലിയ പ്രതീക്ഷയിലാണ്. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്ഡേറ്റുകളില് നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.
സംവിധായകനായി പൃഥിരാജ് എത്തുമ്പോൾ നായകനായി മോഹൻലാല്‍ ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്. ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് കൂടാതെ അന്യഭാഷാ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുമെന്ന സൂചനകൾ ഇതിനോടകം എമ്പുരാൻ നൽകിക്കഴിഞ്ഞു.