കൊച്ചി:കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രിയ ആശാന് ഇവാന് വുകോമാനോവിച്ച് പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങി.മാനേജ്മെന്റ് തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.ടീമും താരവും പരസ്പര ധാരണയോടെയാണ് വേര്‍പിരിഞ്ഞത്.2021 ല്‍ ക്ലബ്ബിനൊപ്പം ചേര്‍ന്ന ഇവാന് വുകോമാനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങള്‍ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്.തുടര്‍ച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫില്‍ എത്തിച്ച ഇവാന് ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലില്‍ എത്തിക്കുവാനും സാധിച്ചു.2021 -22 സീസണില്‍ ക്ലബ്ബിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന പോയിന്റ്,ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

കോഴിക്കോട് സ്ലീപ്പർ ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 18 പേർക്ക് പരിക്ക്
‘ടീമിന്റെ വളര്‍ച്ചക്കായി കഴിഞ്ഞ മൂന്ന് വര്‍ഷം ഇവാന് വുകോമാനോവിച്ച് ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്.അദ്ദേഹത്തോടൊപ്പം ഇക്കാലയളവില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇവാന് ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു’,ബ്ലാസ്റ്റേഴ്സിന്റെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് പറഞ്ഞു.