ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒരാളായ ജെയിംസ് ആന്ഡേഴ്സണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഈ ആഴ്ച ലോര്‍ഡ്സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്നത് അദ്ദേഹത്തിന്റെ 188-ാമത്തെയും അവസാനത്തെയും ടെസ്റ്റ് ആയിരിക്കുമെന്ന വിവരങ്ങളാണ് ഇംഗ്ലണ്ട് ടീം മാനേജ്മെന്റും ക്യാപ്റ്റനും പങ്കുവെക്കുന്നത്. ആന്‍ഡേഴ്സണും ഇക്കാര്യം വെളിപ്പെടുത്തി കഴിഞ്ഞു.
21 വര്‍ഷം മുമ്പ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വിന്‍ഡീസിലെ മൈതാനത്ത് തന്നെ ആന്ഡേഴ്സണ് അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിപ്പിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്വിംഗ് ബൗളര്‍മാരില്‍ ഒരാളായ ജെയിംസ് ആന്ഡേഴ്സണ് 2002-ല്‍ ഇംഗ്ലണ്ടില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ 2007 അവസാനം വരെ അഞ്ച് വര്‍ഷത്തിനിടയില്‍ ഇംഗ്ലീഷ് ടീമിന് അകത്തും പുറത്തുമായി തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തി. 2003-ലെ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഒരു മാച്ചിലാണ് ആന്ഡേഴ്സണ് വരവറിയിക്കുന്നത്.
2010-ലെ ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ബൗളിങ് നിരയെ നയിച്ചത് ആന്ഡേഴ്സണ് ആയിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കുകയും 24 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 2006-ലെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തില്‍ അഞ്ച് വിക്കറ്റ് മാത്രം വീഴ്ത്തിയതിന്റെ പേരില്‍ ഉണ്ടായ പഴി ഇതോടെ ഇല്ലാതാക്കാനും കഴിഞ്ഞു. 54 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ഡക്ക് ഒഴിവാക്കിയെന്നത് ഇദ്ദേഹത്തിന്റെ പേരിലുള്ള ലോക റെക്കോര്‍ഡാണ്. 2013 ജൂണില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ തന്റെ 235-ാം വിക്കറ്റ് വീഴ്ത്തി ഡാരന്‍ ഗഫിനെ മറികടന്ന ആന്ഡേഴ്സണ് ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ഏകദിന വിക്കറ്റ് വേട്ടക്കാരനായി.
2013 ഓഗസ്റ്റില്‍ ഓവലില്‍ ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ 326-ാം വിക്കറ്റ് നേടിയപ്പോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറായി.മികച്ച ഫീല്‍ഡര്‍ കൂടിയായ ജെയിംസ് ആന്ഡേഴ്സണ് തന്റെ ഹെയര്‍ സ്റ്റൈലിലും വസ്ത്ര ധാരണത്തിലും ഉള്ള പ്രത്യേകതകള്‍ കാരണം ഇംഗ്ലണ്ടിന്റെ ദേശീയ ഫുട്ബോള്‍ താരമായ ഡേവിഡ് ബെകാമിനോട് ഉപമിക്കപ്പെട്ടിട്ടുണ്ട്.