ജാർഖണ്ഡ് തെരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് വിമർശന പരാമർശങ്ങളുമായി ബിജെപിയും ജെഎംഎമ്മും. ജാര്‍ഖണ്ഡിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് വിമര്‍ശനവുമായി ബിജെപി രംഗത്ത് വന്നിരുന്നു, അതിന് മറുപടി നൽകി ജെഎംഎം നേതാവ് കല്‍പ്പന സോറന് എംഎല്‍എ. ജാര്‍ഖണ്ഡിനെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ മണിപ്പൂരിനെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് കല്‍പ്പന സോറന് ബിജെപിയെ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് പെണ്‍കുട്ടികളെ പറ്റി ബിജെപി ചിന്തിക്കുന്നതെന്നും കല്‍പ്പന സോറന്.
ജാര്‍ഖണ്ഡിനെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ മണിപ്പൂരിനെ കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണ്. തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് ബിജെപി പെണ്‍കുട്ടികളെ പറ്റി ചിന്തിക്കുന്നത്. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലേ, അവിടെ ഭരണത്തില്‍ ബിജെപി ആയിരുന്നില്ലേ? ജാര്‍ഖണ്ഡില്‍ എല്ലാവരെയും ഒരുമിച്ച് ചേര്‍ത്തുള്ള വികസനമാണ് ലക്ഷ്യം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ജെഎംഎം വോട്ട് തേടുന്നത് എന്ന് കല്‍പ്പന പറഞ്ഞു. 82 അംഗ ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തെരെഞ്ഞെടുപ്പ് 13 ന് നടക്കും. അടുത്ത ഘട്ടം 20 നാണ്.