ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും വലിയ താമശയാണ് ഇന്ന് കോട്ടയം പ്രസ് ക്ലബില്‍ ജോസ് കെ മാണി നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞത്.
ഇടത് മുന്നണി തെറ്റ്തിരുത്താന്‍ തയ്യാറാവണം, ഇടത്പക്ഷത്തെ സ്നേഹിക്കുന്നവര്‍ ഇടത്പക്ഷ ജനാധിപത്യമുന്നണിയില്‍ നിന്ന് അകന്ന് പോകുകയാണ് എന്നൊക്കെ വടിവൊത്ത ഭാഷയിൽ പറഞ്ഞുകേൾക്കുമ്പോൾ, തീര്‍ച്ചയായിട്ടും ജോസ് കെ മാണി ആ ഒരു സത്യം തിരിച്ചറിഞ്ഞതില്‍ രാഷ്ട്രീയ കേരളം ഏറെ സന്തോഷിക്കുന്നു.
കാരണം നാളിതുവരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലകൊണ്ടത് അഴിമതിക്കും മുതലാളിത്തതിനുമെതിരെയാണ്.
എന്നാല്‍ അഴിമതിക്കും മുതലാളിത്തത്തിനുമെതിരെ നില്ക്കുന്ന ഇടത്പക്ഷ ജനാധിപത്യ മുന്നണിയിലേയ്ക്ക് ജോസ് കെ മാണി വരുമ്പോള്‍ തീര്‍ച്ചയായും ഇടത്പക്ഷത്തെ സ്നേഹിക്കുന്നവര്‍ അതില്‍ നിന്ന് അകന്നു പോകുക സ്വാഭാവികം മാത്രമാണ്.ജോസ് കെ മാണിയുടെ പിതാവ് മാണി സാർ നടത്തിയിട്ടുളള അഴിമതികളായ ബഡ്ജറ്റ് കച്ചവടവും, ബാര്‍ക്കോഴയും കണ്ടറിയാവുന്ന ജനങ്ങളാണ് കേരളത്തിലുളളത്.സി പി എമ്മിലേയും, ഡിവൈഎഫ്ഐയിലെയും പ്രമുഖകരായ എത്രയോ നേതാക്കന്മാര് വരെ ജോസ് കെ മാണിക്കും, പിതാവായ കെ എം മാണിക്കുമെതിരെ ശക്തമായ സമരങ്ങള്‍ നടത്തിയിട്ടുളളവരാണ്.കോഴ മാണി എന്നാണ് കെ എം മാണിയെ ഡിവൈഎഫ്ഐ നേതാക്കള്‍ വിളിച്ചിരുന്നത്.അങ്ങനെ അഴിമതിയെയും മുതലാളിത്തതിനെയും എതിര്‍ത്തിരുന്ന ഇടത്പക്ഷ ജനാധിപത്യ മുന്നണിയിലുളള ആളുകള്‍ സ്വാഭാവികമായും ഇടത്പക്ഷത്ത് നിന്ന് അകലും.കാരണം ജോസ് കെ മാണിയെ പോലുളള നേതാക്കളുടെ ഇടത്പക്ഷത്തെക്കുളള പ്രവേശനം അത്രമാത്രം മുന്നണിക്ക് ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്.
ഇന്ന് ഇടതുപക്ഷത്ത് , അൽപമെങ്കിലും ഇടതു സ്വഭാവമുള്ള ഒരു പാർട്ടി എന്നുപറയാന്‍ സാധിക്കുന്ന ഒരേ ഒരു പാര്‍ട്ടി സിപിഐ മാത്രമാണ്.
സിപിഐ, ഏറ്റവും ശക്തമായി കേരളാ രാഷ്ട്രീയത്തില്‍ എതിര്‍ത്തു കൊണ്ടിരിന്ന രാഷ്ട്രീയ പാര്‍ട്ടിയും നേതാവുമാണ് ജോസ് കെ മാണിയും കേരളാ കോണ്‍ഗ്രസ് എമ്മും എന്നത് ഒരു യഥാര്‍ത്ഥ്യമാണ്.
ഇന്ന് ജോസ് കെ മാണി തിരിച്ചറിയുകയാണ് താന്‍ എത്തിച്ചേര്‍ന്ന ജനാധിപത്യ മുന്നണിയില്‍ ഇടത്പക്ഷ അനുഭാവമുളളവര്‍ കുറവാണ് എന്ന്.
സത്യത്തിൽ ഇടത്പക്ഷ ജനാധിപത്യ മുന്നണിയില്‍ ഇപ്പോള്‍ ഉളളത് മുതലാളിമാരാണ് എന്നാണ് അദ്ദേഹം പറയാതെ പറയുന്നത്.
ഇന്നത്തെ അദ്ദേഹത്തിന്റെ പത്ര സമ്മേളനത്തില്‍ അധ്വാന വര്‍ഗ്ഗത്തിന്റെ സിദ്ധാതം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.കമ്മ്യുണിസ്റ്റ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ സിദ്ധാന്തവും അധ്വാന വര്‍ഗ്ഗ സിദ്ധാന്തവുമായി ഒരുപാട് വ്യത്യാസങ്ങളുണ്ടെന്ന് ജോസ് കെ മാണിക്ക് അറിയില്ല.
പണിയെടുക്കുന്ന എല്ലാവരെയും പരിഗണിക്കുന്നതാണ് അധ്വാനവര്‍ഗ്ഗ സിദ്ധാന്തം പണിയെടുക്കുന്ന മുതലാളിയും തൊഴിലാളിയും അതില്‍ ഉള്‍പ്പെടും.കമ്മ്യൂണിസ്സത്തില് എന്നാല്‍ പണിയെടുക്കുന്ന താഴെതട്ടിലുളള തൊഴിലാളികള്‍ മാത്രമാണ് ഉള്‍പ്പെടുന്നത്.തൊഴിലാളിയും മുതലാളിയും ഒന്നാണ് എന്ന് പറഞ്ഞിരുന്ന നേതാവിന്റെ മകന് ഈ അധ്വാനവര്‍ഗ്ഗ പാര്‍ട്ടിയുമായി ഏതെങ്ങിലും രീതിയില്‍ ബന്ധമുണ്ടോ?.
ബാര്‍ക്കോഴ നടത്തുക,സോളാര്‍ കേസില്‍ ഉള്‍പ്പെടുക,ബഡജറ്റ് കച്ചോടം ചെയ്യുക തുടങ്ങിയ ഒരുപാട് ആക്ഷേപം ഏറ്റുവാങ്ങിയ ജോസ് കെ മാണിക്കും അദ്ദേഹത്തിന്റ പാർട്ടിക്കും ഇടതുപക്ഷത്ത് നിലകൊള്ളാന്‍ എന്ത് യോഗ്യതയാണ് ഉളളത്.
ഈ രാജ്യത്തെ കര്‍ഷകര്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും എല്ലാം കണ്ടിട്ടും കാണാതെ,തന്റെ രാജ്യസഭ സീറ്റ്,നിയമസഭ സീറ്റ് ,തന്റെ കസേര,മന്ത്രിസ്ഥാനം എന്ന ലക്ഷ്യത്തിനായി മാത്രം ജീവിക്കുന്ന ജോസ്മോന് ഈ രാജ്യത്തോടോ,സംസ്ഥാനത്തോടോ,താൻ നിലകൊള്ളുന്ന പാര്‍ട്ടിയോടോ യാതൊരു ആത്മാര്‍ത്ഥതയുമില്ല.കോട്ടയത്തെ എംഎൽഎമ്മാർ സംസ്ഥാന സർക്കാരിന് സമ്മർപ്പിക്കുന്ന ആവശ്യങ്ങൾ ഏത് മുഖേനയും മുടക്കാൻ പദ്ധതി ഇട്ടു നടക്കുകയാണ് ജോസ്മോനും,കേരള കോൺഗ്രസ് എമ്മും.അത്തരത്തിലുളള ജോസ്മോന്റെ ഇന്നത്തെ പ്രസ്താവന ഈ ദിവസത്തെ മാത്രമല്ല ഈ വര്‍ഷത്തെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണ്. ജോസ് കെ മാണി എങ്ങനെയാണ് ഇടത്പക്ഷമായത് എന്നറിയാവുന്ന ഇടതു സഹയാത്രികര്‍ അതൊന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു..