കൊച്ചി:ജെഎസ് ഡബ്ല്യൂ ഗ്രൂപ്പ് എംഎസ് രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഷാരിക എന്റര്‍പ്രൈസസിന്റെ ഡിവിഷനായ ഷാരിക സ്മാര്‍ട്ട്ടെക് എന്നിവയുമായി ചേര്‍ന്ന് ബെംഗലൂരുവില്‍ സ്മാര്‍ട്ട് ഗ്രിഡ് സാങ്കേതികവിദ്യകള്‍ക്കായുള്ള മികവിന്റെ കേന്ദ്രം സ്ഥാപിക്കാനുള്ള ത്രികക്ഷി ധാരണാ പത്രം ഒപ്പു വെച്ചു.
ബംഗലൂരുവിലെ എംഎസ്ആര്ഐടി കാമ്പസിലായിരിക്കും ഇതു സ്ഥാപിക്കുക. ഇതിനുള്ള സാമ്പത്തിക ഗ്രാന്റ് ജെഎസ്ഡബ്ലിയു ഗ്രൂപ്പ് നല്‍കും. നിര്‍മിത ബുദ്ധി, ഡീപ് ലേണിങ്, ബിഗ് ഡാറ്റ, ബ്ലോക്ക് ചെയിന്‍, നെറ്റ് വര്‍ക്കിങ്, ഓട്ടോമേഷന്‍ എന്നിവയുടെ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വൈദ്യുത, ഊര്‍ജ്ജ മേഖലകളില്‍ നവീനമായ ഇടപെടലുകള്‍ വളരെ നിര്‍ണായകമാണ്. ജെഎസ്ഡബ്ലിയുവിന്റെ മികവിന്റെ കേന്ദ്രം ഇവിടെ ഗണ്യമായ സംഭാവനകളാകും നല്‍കുക.