കോഴിക്കോട്: കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ വിട്ട് നിന്ന് കെ മുരളീധരന്. ലീഡര്‍ കെ കരുണാകരന് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നാണ് വിട്ട് നിന്നത്. കോണ്‍ഗ്രസ്സിലെ മുഴുവന്‍ മുതിര്‍ന്ന നേതാക്കളും പരിപാടിയില്‍ പങ്കെടുന്നുണ്ട്. കെ സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടനം. എന്നാല്‍ തിരുവനന്തപുരത്താണ് കെ മുരളീധരന് ഉള്ളതെന്നാണ് വിവരം.
ലീഡര്‍ കെ. കരുണാകരന് സ്മാരക മന്ദിരം എന്ന് നാമകരണം ചെയ്ത കെട്ടിടത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ 400 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ കെ. കരുണാകരന്റെയും ഉമ്മന്‍ ചാണ്ടിയുടേയും അര്‍ദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.