തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ.കെ.പി. യോഹന്നാന്റെ സംസ്കാരം തിരുവല്ലയില്‍ നടക്കും. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേന്ദ്രത്തിൽനിന്ന് അറിയിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അമേരിക്കയിലെ ഡാളസിൽ ചികിത്സയലിരിക്കേയാണ് മരണം. യുഎസിലെ ടെക്സസിൽ പ്രഭാത സവാരിക്കിടെ കെ.പി.യോഹന്നാനെ വാഹനം ഇടിക്കുകയായിരുന്നു.
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്സസിലെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്ന കാമ്പസാണ് സാധാരണ പ്രഭാതസവാരിക്കായി അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി അദ്ദേഹം കാമ്പസിനു പുറത്തേക്ക് പോകുകയായിരുന്നു