തിരുവനന്തപുരം: കഠിനംകുളം കൊലപാതകത്തില്‍ പ്രതി ഇന്‍സ്റ്റാഗ്രാം സുഹൃത്ത്. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹ്യത്ത് ജോണ്സണ് ഔസേപ്പാണ് ആതിരയെ കൊലപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഏറെ നാളായി ഇവര്‍ അടുപ്പത്തിലായിരുന്നു. ജോണ്സണോപ്പം പോകാന്‍ വിസമതിച്ചതിലുളള വൈരാഗ്യമാണ് ആതിരയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
ജനുവരി 21-ന് രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിയായ ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ല. ഒളിവില്‍ പോയ ജോണ്സണ് ഔസേപ്പിനായി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. നാല് സംഘങ്ങളായാണ് പ്രതിക്കായുള്ള അന്വേഷണം നടത്തുന്നത്.