പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ കയ്യാങ്കളിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടപടിയുമായി സിപിഎം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍ എംഎല്‍എ എ. പത്മകുമാറിനും മുതിര്‍ന്ന നേതാവ് പി.ബി.ഹര്‍ഷകുമാറിനും താക്കീത് . കഴിഞ്ഞദിവസം തോമസ് ഐസക്കും വി.എന്‍. വാസവനും പങ്കെടുത്ത ജില്ലാ നേതൃയോഗമാണ് താക്കീത് ചെയ്യാന്‍ തീരുമാനിച്ചത്.സിപിഎം സമ്മേളനങ്ങള്‍ തുടങ്ങിയ സമയത്താണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ നടപടി.സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നേതൃത്വം സജീവമായി പരിഗണിച്ചിരുന്ന നേതാക്കന്മാര് കൂടിയാണ് ഹര്‍ഷകുമാറും പത്മകുമാറും.
മാര്‍ച്ച് 25ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ ഡോ. തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താനാണ് യോഗം ചേര്‍ന്നത്. പ്രചരണത്തിലെ വീഴ്ചകളുടെ പേരില്‍ പത്മകുമാറും ഹര്‍ഷകുമാറും തമ്മില്‍ വാക്ക് തര്‍ക്കവും, ഒടുവില്‍ കയ്യാകളിയുമായി. ഇലക്ഷന് കാലമായതിനാല്‍ അന്ന് പാര്‍ട്ടി നടപടിയെടുത്തില്ല. എന്നാല്‍ ഐസക്കിന്റെ തോല്‍വിയില്‍ കയ്യാങ്കളിയും ഒരു കാരണമായി എന്ന വിലയിരുത്തിലേക്ക് സംസ്ഥാന നേതൃത്വമേത്തി.