ആലപ്പുഴ : ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആൽബിൻ ജോർജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് പത്തുമണിയോടെ മെഡിക്കൽ കോളേജ് ക്യാമ്പസിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ചികിത്സയിൽ കഴിഞ്ഞിരുന്ന ആൽബിൻ ഇന്നലെയാണ് മരണപ്പെട്ടത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറ് ആയി. മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തിങ്കളാഴ്ച സംസ്കാരം നടത്തും.
അപകടത്തിൽ ആൽബിന് തലച്ചോറിനും ആന്തരികാവയവങ്ങൾക്കും ഗുരുതര ക്ഷതമേറ്റിരുന്നു. കഴിഞ്ഞ ദിവസമാണ് വിദ്യാർഥികൾ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.