സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ ഒടിടിയിലേക്ക്. ശിവയുടെ സംവിധാനത്തിൽ ഒരുങ്ങിയ പിരീഡ് ആക്ഷന് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഡിസംബർ എട്ട് മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും.
നവംബർ 14ന് റിലീസ് ചെയ്ത ചിത്രം തികഞ്ഞ പരാജയമാണ് തിയേറ്ററിൽ ഏറ്റുവാങ്ങിയത്. രണ്ട് വത്യസ്ഥ കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ സൂര്യ രണ്ട് ഗെറ്റപ്പുകളിലാണ് എത്തുന്നത്. സൂര്യക്ക് പുറമെ ബോളിവുഡ് താരം ദിഷ പഠാനി, ബോബി ഡിയോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.