ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ. മകൻ ഡോ. ഹക്കീം അസ്ഹരിക്ക് ഒപ്പമാണ് അദ്ദേഹം കേന്ദ്രമന്ത്രിയെ കാണാനെത്തിയത്. ഡോ. ഹക്കീം അസ്ഹരിയാണ് ദില്ലിയിൽ നടന്ന കൂടിക്കാഴ്ചയെ കുറിച്ച് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
അതെസമയം ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച് മന്ത്രിയുമായി ചർച്ച നടത്തിയെന്നും പ്രധാന ആശങ്കകൾ അറിയിച്ച് കാര്യക്ഷമമായ പരിഹാര നിർദ്ദേശങ്ങൾ പങ്കുവെച്ചെന്നും അസ്ഹരി ഫെയ്സ്ബുക്കിൽ കുറിച്ചു.