നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനും സിനിമയിലേക്ക്. കരൺ ജോഹർ ആണ് ഇൻസ്റ്റാഗ്രാമിൽ ഈ കാര്യം പങ്കുവെച്ചത്.
കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തിലാണ് ഇബ്രാഹിം നായകനായി അരങ്ങേറുക എന്നതാണ് പുറത്തു വരുന്ന വിവരം.
അമൃതയോടൊപ്പം ദുനിയ, 2 സ്റ്റേറ്റ്സ്. സെയ്ഫിനൊപ്പം കൽ ഹോ ന ഹോ മുതൽ കുർബാൻ വരെ. സാറയോടൊപ്പം സിംബ .ഇനിയും ഒരുപാട് സിനിമകൾ വരാനിരിക്കുന്നു!! മനസ് കൊണ്ട് ഈ കുടുംബത്തെ എനിക്ക് നന്നായി അറിയാം. സിനിമകൾ അവരുടെ രക്തത്തിലും ജീനുകളിലും പാഷനിലും അലിഞ്ഞു ചേർന്നിരിക്കുന്നു.
കഴിവിന്റെ പുതിയൊരും തരംഗത്തിന് ഞങ്ങൾ വഴിയൊരുക്കുന്നു. ആ ലോകം കാണാനായി എനിക്ക് കാത്തിരിക്കാനാകുന്നില്ല. ഇബ്രാഹിം അലി ഖാൻ നിങ്ങളുടെ ഹൃദയം കവാരനായി വരുന്നു, കാത്തിരിക്കൂ. ഉടനെ ബിഗ് സ്ക്രീനിലേക്ക്”. – കരൺ ജോഹർ കുറിച്ചു. അച്ഛനും അമ്മയ്ക്കും സഹോദരിക്കും പിന്നാലെ ബിഗ് സ്ക്രീനിലേക്ക് ചുവടുവയ്ക്കുന്ന ഇബ്രാഹിമിന് നിരവധി പേരാണ് ആശംസകൾ അറിയിച്ചത് .