ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ മത്സരത്തിനിടയിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി വെള്ളം കുടിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. കായിക വിനോദങ്ങളിൽ പങ്കാളികളാകുമ്പോൾ നോമ്പ് എടുക്കേണ്ടതില്ലെന്ന് ഷമ പറഞ്ഞു. ഇസ്ലാമിൽ കർമമാണ് പ്രധാനമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ ഷമ മുഹമ്മദ് വ്യക്തമാക്കി.
‘നമ്മൾ യാത്രയിലായിരിക്കുമ്പോൾ വ്രതമെടുക്കേണ്ടതില്ല, ഇത് റംസാൻ കാലത്തെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ഒന്നാമതായി, ഷമി ഇപ്പോഴുള്ളത് സ്വന്തം സ്ഥലത്താണ് അയാൾ യാത്രയിലാണ്. രണ്ടമതായി, വളരെയേറെ ദാഹം ഉണ്ടാകാൻ ഇടയുള്ള ഒരു കായിക വിനോദത്തിൽ മുഴുകിയിരിക്കുകയാണ് അദ്ദേഹം. ക്രിക്കറ്റ് കളിക്കുമ്പോൾ വ്രതം അനുഷ്ഠിക്കാൻ ആരും നിർബന്ധിക്കുന്നില്ലെന്നും ഷമ പറഞ്ഞു.
ഷമിയുടെ പ്രവർത്തിയിൽ വിമര്‍ശനവുമായി അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന് റസ്വി രംഗത്തെത്തിയിരുന്നു. റംസാന് കാലത്ത് വ്രതം അനുഷ്ഠിക്കേണ്ടത് ഇസ്ലാമിന്റെ ഉത്തരവാദിത്വമാണെന്നും അത് ചെയ്യാതിരിക്കുന്നത് വളരെ വലിയ തെറ്റാണെന്നും റസ്വി പറഞ്ഞിരുന്നു.