കര്‍ണാടകയില്‍ സര്‍വേയില്‍ ഉള്‍പ്പെട്ട 5.98 കോടി വരുന്ന ജനസംഖ്യയില്‍ ഏകദേശം 91 ലക്ഷം പേര് ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ടവരാണെന്ന് സംസ്ഥാന ജാതി സെന്‍സസ് റിപ്പോര്‍ട്ട്. മുസ്ലിങ്ങളില്‍ 99 ഉപജാതികളുണ്ടെന്നും 57 ഉപജാതികള്‍ ഉള്‍പ്പെട്ട ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ബ്രാഹ്മണര്‍ എന്നും വൊക്കാലിംഗ എന്നും സ്വയം വിശേഷിപ്പിച്ചവരുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
2015-ല്‍ നടത്തിയ സര്‍വേ പ്രകാരം 76.99 ലക്ഷം മുസ്ലിങ്ങളാണുള്ളത്. ഇവര്‍ക്ക് നിലവില്‍ ഒബിസി ക്വാട്ടയില്‍ നിലവിലുള്ള കാറ്റഗറി 2 ബിയില്‍ നാല് ശതമാനം സംവരണമാണ് ലഭിക്കുന്നത്. 76.99 ലക്ഷം മുസ്ലിങ്ങളില്‍ 59 ലക്ഷം പേരും സര്‍വേയില്‍ മുസ്ലിം എന്ന് മാത്രമാണ് വിശേഷിപ്പിട്ടുള്ളത്. ബാക്കി വരുന്നവരാണ് വ്യത്യസ്ത ഉപവിഭാഗങ്ങള്‍ കൂടി ചേര്‍ക്കാന്‍ നിര്‍ദേശിച്ചത്.
സര്‍വേ പ്രകാരം 9.47 ലക്ഷം ക്രിസ്ത്യാനികളാണ് ഉള്ളത്. ഇതില്‍ 57 ഉപജാതികളുണ്ട്. നിലവില്‍, ക്രിസ്ത്യാനികള്‍ ലിംഗായത്തുകള്‍ക്കൊപ്പം അഞ്ച് ശതമാനം സംവരണമുള്ള കാറ്റഗറി-3B യിലാണ് വരുന്നത്. 9.47 ലക്ഷംപേരില്‍ 7.71 ലക്ഷം പേരും ക്രിസ്ത്യന്‍ എന്ന് മാത്രം വിശേഷിപ്പിച്ചു. ബാക്കിവരുന്നവര്‍ മറ്റു പേരുകളും കൂടി ചേര്‍ത്തു.