ടൈറ്റാനിക് എന്ന ഒറ്റ സിനിമ കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ട്ടിച്ച താരമാണ് കേറ്റ് വിന്‍സ്ലെറ്റ്. ഇപ്പോഴിതാ താരം അഭിനയത്തിൽ സംവിധാനത്തിലേക്ക് ചുവടു വെക്കാൻ ഒരുങ്ങിയിരിക്കുകയാണ്.ഗുഡ് ബൈ ജൂണ്‍’ എന്ന് പേര് നിശ്ചയിച്ചിരിക്കുന്ന ഫാമിലി ഡ്രാമ നെറ്റ്ഫ്ളിക്സുമായി ചേര്‍ന്നാണ് തയ്യാറാക്കുന്നത്.
സംവിധാനം അഭിനയം എന്നിവയക്ക് പുറമെ ചിത്രത്തിന്റെ നിര്‍മാണത്തിലും കേറ്റ് പങ്കാളിയാണ്. ടോണി കൊളറ്റ്, ജോണി ഫ്ലിന്‍, ആന്‍ഡ്രിയ റൈസ്ബറോ, തിമോത്തി സ്പാല്‍, ഹെലന് മിറന് എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തും. കേറ്റ് വിന്‍സ്ലെറ്റിന്റെയും മുന്‍ ഭര്‍ത്താവ് സാം മെന്‍ഡിസിന്റെയും മകനായ ജോ ആന്ഡേഴ്സിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. വര്‍ത്തമാന കാല ഇംഗ്ലണ്ടാണ് കഥാ പശ്ചാത്തലം .
പലകാരണങ്ങൾ കൊണ്ട് പിരിഞ്ഞ ഒരു കൂട്ടം സഹോദരങ്ങള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഒന്നിച്ചെത്തേണ്ടിവരികയും ഇവര്‍ നേരിടുന്ന ചില പ്രശ്നങ്ങളുമാണ് ചിത്രത്തിന്റ ഉള്ളടക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.