പുതുമുഖം സിനോജ് മാക്സ്,ആദി ഷാന്‍, അഞ്ചല്‍,നൈറ നിഹാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയില്‍, മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകള്‍ക്കു ശേഷം സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയുന്ന ‘ ക്രൗര്യം ‘ ഒക്ടോബര്‍ പതിനെട്ടിന് പ്രദര്‍ശനത്തിനെത്തുന്നു.
വിജയന് വി നായര്‍, കുട്ട്യേടത്തി വിലാസിനി, റോഷില്‍ പി രഞ്ജിത്ത്, നിസാം ചില്ലു,ഗാവന് റോയ്,നിമിഷ ബിജോ, പ്രഭ വിജയമോഹന്, ഇസ്മായില്‍ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി വേല് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാനന്തവാടി ടാകീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നഹിയാന്‍ നിര്‍വഹിക്കുന്നു. സുരേഷ് ഐശ്വര്യ, ഷംസീര്‍, കെ ജെ ജേക്കബ് എന്നിവരാണ് കോ-പ്രൊഡ്യൂസര്‍. പ്രദീപ് പണിക്കര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. അഖില്‍ ജി ബാബു,അനു കുരിശിങ്കല്‍ എന്നിവരുടെ വരികള്‍ക്ക് അനു കുരിശിങ്കല്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ഗ്രേയ്സണ്‍.
ടൈറ്റില്‍ സോംഗ്,പശ്ചാത്തല സംഗീതം-ഫിഡല്‍ അശോക്. സംഘട്ടനം- അഷ്റഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-ബൈജു അത്തോളി, പ്രൊജക്റ്റ് ഡിസൈന്‍-നിസാം ചില്ലു,അഡിഷണല്‍ സ്ക്രീന്‍പ്ലേ-സന്ദീപ് അജിത് കുമാര്‍. മേക്കപ്പ്-ഷാജി പുല്പള്ളി,ശ്യാം ഭാസി.
കല-വിനീഷ് കണ്ണന്, അബി അച്ചൂര്.ചീഫ് അസ്സോ ഡയറക്ടര്‍-ഷൈജു ടി വേല്, അസോസിയേറ്റ് ഡയറക്ടര്‍-അനു കുരിശിങ്കല്‍,മെജോ മാത്യു.സ്റ്റില്‍സ് ആന്‍ഡ് പബ്ലിസിറ്റി ഡിസൈന്‍-നിതിന്‍ കെ ഉദയന്‍,പി ആര് ഒ-എ എസ് ദിനേശ്