തിരുവനന്തപുരം: കേരളത്തിന്റെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം ഉത്ഘാടനം ചെയ്യാനൊരുങ്ങി മുഖ്യമന്ത്രി. കവചം ജനുവരി 21 ന് വൈകുന്നേരം 5 മണിക്ക് നാടിന് സമർപ്പിക്കും. ദുരന്ത സാധ്യത മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനം ആണ് കവചം സൈറണുകൾ.
ചുഴലിക്കാട് പ്രതിരോധ പദ്ധതിയുടെ ഭയകമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെയാണ് കവചം സംസ്ഥാനം ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയത്. 126 സൈറൺ – സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 വിപിഎൻ ബന്ധിത എമർജൻസി ഓപ്പറേഷൻ സെന്ററുകൾ, അവയുടെ ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ് വെയർ, ഡാറ്റാ സെന്റർ എന്നിവ അടങ്ങുന്നതാണ് കേരള വാർണിംഗ്സ് ക്രൈസിസ് ആന്റ് ഹസാർഡ്സ് മാനേജ്മെന്റ് സിസ്റ്റം (KaWaCHaM).
ഉത്ഘാടനത്തിന് ശേഷം സൈറന്റെ പ്രവർത്തന ക്ഷമത പരീക്ഷിക്കുന്നതിനായി സൈറണുകൾ മുഴക്കുമെന്നും ജനങ്ങൾ അതുകേട്ട് പരിഭ്രാന്തർ ആകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.