തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷും സുഹൃത്തായ ആന്റണി തട്ടിലും വിവാഹിതരായി. ഗോവയിലെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെ കീര്‍ത്തി തന്നെ തന്റെ വിവാഹചിത്രങ്ങള്‍ പുറത്തുവിട്ടു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാമേഖലയില്‍നിന്നുള്ള ഏറ്റവും അടുപ്പമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. നടൻ വിജയ് വിവാഹത്തിനായി നേരത്തെ എത്തിച്ചേർന്നതായി തമിഴ് മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.
15 വര്‍ഷമായി കീര്‍ത്തിയുടെ സുഹൃത്താണ് ആന്റണി. കൊച്ചിയില്‍നിന്നുള്ള ആന്റണി ബിസിനസുകാരനും ആസ്പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയുമാണ്. നടി മേനകയുടെയും ജി. സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി.