കെജരിവാള്‍ നല്കുന്നതെല്ലാം പൊള്ളയായ വാഗ്ദാനകളാണെന്നും ആംആദ്മി പാര്‍ട്ടിയുടേത് കോര്‍പ്പറേറ്റ് സര്‍ക്കാരാണെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ കെജരിവാളും മോദിയും ഒരുപോലെയാണെന്നും അദേഹം വിമര്‍ശിച്ചു.പൊതുജനങ്ങള്‍ക്ക് മലിനജലം കുടിക്കാന്‍ നല്‍കിയിട്ട് കോടികള്‍ മുടക്കി പണിത വസതിയില്‍ ഫില്‍റ്റേര്‍ഡ് വെള്ളമാണ് കെജരിവാള്‍ കുടിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. അഞ്ച് വര്‍ഷം മുന്‍പ് യമുനാനദിയില്‍ കുളിക്കുമെന്നും, യമുനയിലെ വെള്ളം കുടിക്കുമെന്നും കെജരിവാള്‍ പറഞ്ഞിരുന്നു.
എന്നാല്‍, നാളിതുവരെ യമുനാനദിയുടെ പരിസരത്ത് പോലും അദ്ദേഹം വന്നിട്ടില്ല. ഇന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ് അരവിന്ദ് കെജരിവാള്‍ യമുനാനദിയിലെ ജലം കുടിക്കണം. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം അടുത്തതോടെ ആംആദ്മി പാര്‍ട്ടിക്കെതിരെയും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെതിരെയും രൂക്ഷമായ ആക്രമണമാണ് പൊതുയോഗങ്ങളില്‍ രാഹുല്‍ നടത്തുന്നത്. കെജ്രിവാളിൻ്റെ തകർന്ന വാഗ്ദാനങ്ങളെക്കുറിച്ചും അദ്ദേഹത്തിൻ്റെ സർക്കാരിനുള്ളിലെ അഴിമതിയെക്കുറിച്ചും ഡൽഹി നിവാസികൾക്ക് ഇപ്പോൾ ബോധ്യമുണ്ടെന്നും രാഹുൽ അവകാശപ്പെട്ടു.