ചണ്ഡീഗഢ്: 10 ദിവസത്തെ വിപാസന ധ്യാന ക്യാമ്പില്‍ പങ്കെടുക്കാന്‍ മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള് ചണ്ഡീഗഡിൽ എത്തി. വമ്പന്‍ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ പഞ്ചാബിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി വൻ വിമർശങ്ങൾ ആണ് വഴി വെച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേതിനേക്കാള്‍ വലിയ വാഹന വ്യൂഹവുമായാണ് കെജ്രിവാളിന്റെ സഞ്ചാരമെന്ന് എഎപി രാജ്യസഭാ എംപിയും വിമത നേതാവുമായ സ്വാതി മലിവാള്‍ പരിഹസിച്ചു.
”ഇത്രയും സ്നേഹം നല്കിയ പഞ്ചാബിലെ ജനങ്ങളെ എന്തിനാണ് കെജ്രിവാള് ഭയപ്പെടുന്നത്” എന്ന് സ്വാതി മലിവാള്‍ ഒരു ട്വീറ്റില്‍ ചോദിച്ചു. ‘വിഐപി സംസ്കാരത്തിന്റെ പേരില്‍ ലോകത്തെ മുഴുവന്‍ വിമര്‍ശിക്കുന്ന കെജ്രിവാള് ഇന്ന് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വലിയ സുരക്ഷാ കവചവുമായി കറങ്ങുകയാണ്,’ അവര്‍ പരിഹസിച്ചു.ധമ്മ ധജ വിപാസന സെന്ററില്‍ ബുധനാഴ്ച ആരംഭിക്കുന്ന ധ്യാന കോഴ്സില്‍ പങ്കെടുക്കാനായാണ് കെജ്രിവാളും ഭാര്യ സുനിതയും ഇവിടേക്ക് എത്തിയത്.
ഒരു കാലത്ത് വാഗണ്‍ആറില്‍ സാധാരണക്കാരനായി നടിച്ച് സഞ്ചരിച്ച അരവിന്ദ് കെജ്രിവാള് ഇപ്പോള്‍ ബുള്ളറ്റ് പ്രൂഫ് ലാന്‍ഡ് ക്രൂയിസറുകള്‍, 100 പഞ്ചാബ് പോലീസ് കമാന്‍ഡോകള്‍, ജാമറുകള്‍, എന്നിവയുടെ ആഡംബര വാഹനവ്യൂഹത്തിലാണ് വിപാസനയ്ക്ക് വേണ്ടി നീങ്ങുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.100 വാഹനങ്ങളുടെ അകമ്പടിയുമായി ധ്യാനത്തിന് പോകുന്ന കെജ്രിവാള് ആഡംബര സുഖലോലുപതയില്‍ വീണുപോയെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് കുറ്റപ്പെടുത്തി.