തിരുവനന്തപുരം: 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര കെ ജയകുമാറിന്.’പിങ്ഗളകേശിനി’ എന്ന കവിത സമാഹാരത്തിനാണ്
മലയാളത്തില്‍ നിന്ന് മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കെ ജയകുമാറിന് ലഭിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലുമായി പത്തു കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കവി, പരിഭാഷകന്, ഗാനരചയിതാവ് എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് കെ ജയകുമാര്‍. ടാഗോറിന്റെ ഗീതാഞ്ജലി, റൂമിയുടെ കവിതകള്‍, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്, മനുഷ്യപുത്രനായ യേശു, സോളമന്റെ പ്രണയഗീതം എന്നിവ പ്രധാനപ്പെട്ട പരിഭാഷകളാണ്.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ സ്ഥാപക വൈസ് ചാന്‍സലറായി. ഇരുപതോളം ചിത്രപ്രദര്‍ശനങ്ങള്‍ ഇന്ത്യക്കകത്തും വിദേശത്തുമായി അദ്ദേഹം നടത്തി.