ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ പങ്കെടുത്ത് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. മഹാ കുംഭമേളയിലൂടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും നിലനിർത്താൻ സാധിച്ചുവെന്ന് അര്‍ലേക്കര്‍ പറഞ്ഞു. നല്ല രീതിയിൽ മഹാകുംഭമേള നടത്തുന്നതിന് യോഗി സര്‍ക്കാരിന് നന്ദി അറിയിക്കുന്നുവെന്നും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നതെന്നും രാജ്യത്തിന്റെ പുരോഗതിക്കും ഒരുമയ്ക്കുമായി താന്‍ ഗംഗാ ദേവിയോട് പ്രാര്‍ത്ഥിച്ചുവെന്നും അര്‍ലേക്കര്‍ പറഞ്ഞു.