തിരുവനന്തപുരം: കേരളത്തെ ആരോഗ്യ ടൂറിസം ഹബ്ബാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി 50 കോടി രൂപയാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.
കേരള ഹെൽത്ത് ടൂറിസത്തെ ആഗോള തലത്തിൽ ബന്ധിപ്പിക്കൽ, അതിന്റെ വളർച്ച, ഡിജിറ്റൽ ഹെൽത്ത് കെയർ, ഹെൽത്ത് ഇൻഫോർമാറ്റിക്സ്, സൈബർ സെക്യൂരിറ്റി, അണുബാധ തടയൽ, ആരോഗ്യ സംരക്ഷണത്തിൽ സുസ്ഥിരമായ നവീകരണം,
അന്തർദേശീയ രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് കേരളം മുന്നോട്ട് പോകുന്നത്. മെഡിക്കൽ ടൂറിസത്തിന് അനുകൂലമായ ഒരു ഇക്കോസിസ്റ്റം വികസിപ്പിക്കുക എന്നതാണ് കേരള സർക്കാരിൻ്റെ പ്രധാന ലക്ഷ്യം.