അമരാവതി:ചുട്ട് പൊളളുന്ന വേനലില്‍ കുട്ടികള്‍ ആവശ്യത്തിന് വെളളം കുടിക്കാന്‍ കേരളത്തിലെ സ്കുളുകളില് ഏര്‍പ്പെടുത്തിയ വാട്ടര്‍ ബെല്‍ സംവിധാനം ആന്ധ്രയിലും.മൂന്ന് തവണയാണ് ഇവിടെ കുട്ടികളെ വെള്ളം കുടിക്കാന്‍ ഓര്‍മിപ്പിച്ച് ബെല്‍ മുഴങ്ങുക.രാവിലെ 9.45നും 10.05നും 11.50നുമാണ് ആന്ധ്രയിലെ സ്കൂളുകളില്‍ വാട്ടര്‍ ബെല്‍ മുഴങ്ങുകയെന്ന് സ്കൂള്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രവീണ്‍ പ്രകാശ് അറിയിച്ചു.
കേരളം മുന്‍ വര്‍ഷങ്ങളിലും വാട്ടര്‍ ബെല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.ക്ലാസ്സ് സമയത്ത് കുട്ടികള്‍ ആവശ്യമായത്ര വെള്ളം കൃത്യമായ അളവില്‍ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.വിദ്യാര്‍ത്ഥികളില്‍ വെള്ളം കുടിക്കല്‍ ശീലമാക്കാന്‍ വേണ്ടിയാണ് ബെല്ലടിച്ചുള്ള ഈ ഓര്‍മപ്പെടുത്തലെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.
പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്
ആന്ധ്രയിലെ 68 ഇടങ്ങളില്‍ കഴിഞ്ഞ ദിവസം ഉഷ്ണതരംഗം അനുഭവപ്പെട്ടതായി ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഒമ്പത് ഇടത്ത് കടുത്ത ഉഷ്ണതരംഗമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.