അഭിവന്ദ്യ മാർപാംപ്ലാനി പിതാവിനെ തേജോവധം ചെയ്യുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം അധിക്ഷേപ വീഡിയോകൾ ചെയ്യുന്ന ജോസ് മാണിപ്പറമ്പിൽ അച്ചന് കൃത്യമായ മറുപടിയുമായി അഡ്വക്കേറ്റ് ഫാ. ജോർജ്ജ് കളപ്പുര പങ്കുവച്ച കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ആൽഫാ ദൈവശാസ്ത്രപഠന കേന്ദ്രത്തിൻ്റെ പേരിലാണ് ഇത്തവണ മാണിപ്പാറമ്പിൽ മാർ പാംപ്ലാനിയെ അധിക്ഷേപിക്കാൻ തുനിഞ്ഞത്. അൽമായരെ ദൈവശാസ്ത്രം പഠിക്കാൻ സഹായിക്കുന്ന കേരളത്തിലെ ഏറ്റവും ജനകീയമായ ദൈവശാസ്ത്രപഠന കേന്ദ്രത്തെയാണ് മാണിപ്പറമ്പിൽ പരിഹസിക്കുന്നത്.
ആൽഫായെക്കുറിച്ച് റോമിലെ ഡിക്കാസ്റ്ററിയിൽ നിരന്തരം പരാതിലഭിച്ചിരുന്നെങ്കിൽ അതെക്കുറിച്ച് എന്തേ ഇന്നേവരെ റോമിൽനിന്നും ഒരു വിശദീകരണക്കുറിപ്പുപോലും ചോദിക്കാതിരിക്കുന്നത് എന്ന ന്യായമായ ചോദ്യമാണ് ഫാ. കളപുര ഉന്നയിക്കുന്നത്. അനുസരണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഫാ. മാണിപ്പറമ്പിൽ കേരളത്തിലായിരുന്നപ്പോൾ സ്വന്തം മെത്രാനെ അനുസരിച്ചനിൻ്റെ ചരിത്രം സഭയിൽ മുഴുവൻ പരിഹാസ വിഷയമായിരിക്കേയാണ് ഫാ. കളപ്പുരയുടെ കുറിപ്പ് വൈറലാകുന്നത്. കുറിപ്പിൻറെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു..
സ്നേഹ ബഹു. ജോസ് മാണിപറമ്പിലച്ചാ, ഞാൻ ഫാ. ജോർജ്ജ് കളപ്പുര. തലശ്ശേരി അതിരൂപതയിലെ കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ പള്ളിയിലെ വികാരിയച്ചനാണ്.. ഇന്നലെയും, ഇന്നു മായി, അങ്ങയുടേതായി, “യു ട്യൂബിൽ” പ്രചരിക്കുന്ന ഒരു വീഡിയോ, ഞാൻ നിരവധി തവണ കേട്ടു. ഒന്നിൽ കൂടുൽ തവണ ശ്രദ്ധാപൂർവ്വം കേട്ടത്, അതിനൊരു മറുപടി എഴുതാൻ വേണ്ടിയാണ്. എന്റെ ചില സംശങ്ങൾ അങ്ങയുടെ ശ്രദ്ധയിൽ പെടുത്തട്ടെ…………
1. തലശ്ശേരിയിലെ ആൽഫ ഇൻസ്റ്റി ട്യൂട്ടിനെക്കുറിച്ച് വത്തിക്കാനിൽ പരാതി പ്രളയം എന്ന് അങ്ങു പറഞ്ഞിരിക്കുന്നു. അത്തരം ഒരു പ്രസ്താവന അങ്ങു നടത്തുമ്പോൾ, എന്റെ സാമാന്യ അറിവു വച്ച്, ഇത്തരം പരാതികളെല്ലാം വത്തിക്കാൻ, ഒന്നു കിൽ അതിന്റെ പൊതുവായ വെബ് സൈറ്റിലോ, അ ല്ലെങ്കിൽ ബന്ധപെട്ട ഡിപ്പാർട്ടുമെന്റുകൾ, അവയുടെ വെബ് സൈറ്റിലോ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടാകണം. അങ്ങനെ ചെയ്തിട്ടുണ്ടോ? അല്ലെങ്കിൽ ഇത്തരം പരാതികൾ കൈകാര്യം ചെയ്യുന്ന വത്തിക്കാൻ ഡിക്കാസ്ട്രിയിൽ അങ്ങും അംഗമായിരിക്കണം. ഇനി, അംഗമാണെങ്കിൽ തന്നെ, ലഭിക്കുന്ന പരാതികളെക്കുറിച്ചും, അന്വേഷണത്തെക്കുറിച്ചും, വത്തിക്കാൻ പരസ്യമായി അറിയിക്കുന്നതിനു മുൻപ്, അങ്ങ് പുറത്തു പറയുന്നത്, “ഓത്ത് ഓഫ് സീക്രസിക്കു” വിരുദ്ധമല്ല?[ അങ്ങയുടെ വേഷഭൂഷാദികൾ കണ്ടിട്ട്, വിദേശത്തു നിന്നാണ് അങ്ങ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. എന്നു ഞാൻ അനുമാനിക്കുന്നു. ഒരുപക്ഷേ ബന്ധപ്പെട്ട ഡികാസ്ട്രിയിൽ നിന്നാകാനും മതി]……………..
2. ആൽഫ ഇസ്റ്റിട്യൂട്ടിനെതിരായ പരാതികളെ കുറിച്ചു പഠിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ വത്തിക്കാൻ ഏതെങ്കിലും കമ്മീഷനെ നിയമിച്ചിട്ടുണ്ടോ? ടേംസ് ഓഫ് റഫറൻസ് നിശ്ചയിച്ചിട്ടുണ്ടോ?…….
3. പ്രബുദ്ധരായ അൽമായരും, വൈദീകരും, മെത്രാൻമാരും, വ്യാപകമായി പരാതി അയച്ചിട്ടുണ്ട് എന്ന് അച്ചൻ പറയുന്നു.. ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിനെ ചാരി, പാംപ്ലാനി പിതാവിനെ ഡി ഫെയിം ചെയ്യാനുള്ള കുൽസിത ശ്രമമായേ ഇതിനെ കാണാൻ കഴിയു. ഇതിന്റെ പിന്നിൽ ഒരു ഗൂഢാലോചന ഞാൻ സംശയിക്കുന്നു. എറണാകുളം പ്രശ്നത്തെ സൂഷ്മമായി പഠിക്കുന്ന ഏതൊരാൾക്കും അക്കാര്യം വ്യക്തമാകും. സിനഡു പക്ഷക്കാരെന്നും, സഭാ സ്നേഹികളെന്നും പറഞ്ഞു ഉറഞ്ഞു തുള്ളുന്നവരുടെ താല്പര്യവും, അവരെ ഇളക്കിവിടുന്ന വരുടെ താല്പര്യവും നിഷ്പക്ഷമതികളായ എല്ലാവർക്കും മനസ്സിലാകും.
4.ആൽഫ ഇൻസ്റ്റിറ്റ്യാട്ട് ആരംഭിച്ചിട്ട് കുറച്ചു വർഷങ്ങളായി. പൊട്ടുന്നനേ, ഒരു പരാതി പ്രളയവും അന്വേഷണവും. അരിയാഹാരം കഴിക്കുന്നവർക്കെല്ലാം ഈ ആരോപണത്തിന്റെ പിന്നിലെ കാര്യം മനസ്സിലാകും. ഏതൊക്കെയാലും അന്വേഷണം നടക്കട്ടെ. (അങ്ങനെയൊന്ന് ഉണ്ടെങ്കിൽ. അതിനു ബന്ധപ്പെട്ടവർ മറുപടി പറയട്ടെ). ഇനി മറ്റു ചില കാര്യങ്ങൾ സൂചിപിക്കാം. ലിറ്റർജിയുമായി ബന്ധപ്പെട്ട്, എറണാകുളത്തെ വിഷയം,രമ്യമായി പരിഹരിക്കപ്പെടരുത്, എന്നാഗ്രഹിക്കുന്ന ഉന്നതസ്ഥാനീയരായ പലരും ഉണ്ട്. നിശ്ചയം.
അത്തരക്കാരുടെ കയ്യിലെ പാവയാണ്, ബഹു. അച്ചനെന്ന്, അച്ചന്റെ വീഡിയോ കാണുകയും, കേൾക്കുകയും, ചെയ്യുന്ന എല്ലാവർക്കും മനസ്സിലാകും. അതിനു പാഴൂർ പടിപ്പുര വരെ പോകേണ്ട ആവശ്യമൊന്നുമില്ല……. അഭിവന്ദ്യ പാംപ്ലാനി പിതാവിനെതിരെ അങ്ങു നടത്തുന്നതു വ്യക്തിഹത്യയോളം പോരുന്ന ആക്ഷേപങ്ങളാണ്. സുജന മര്യാദക്കു നിരക്കാത്തവയാണവ.
മേജർ ആർച്ചുബിഷിന്റെ വികാരിയായി, എറണാകുളത്തിനു പോകാമെന്നു, അഭിവന്ദ്യ പാംപ്ലാനി പിതാവ്, സ്വയം പറഞ്ഞതാകാൻ വഴിയില്ല. സിനഡു പിതാക്കൻമാർ തീരുമാനിച്ചതനുസരിച്ച് അനുസണത്തിന്റെ പേരിൽ, അദ്ദേഹം സന്നദ്ധനായതാകാനേ തരമുള്ളൂ. കുരുക്ഷേത്ര യുദ്ധത്തിൽ, കൗരവരൊരുക്കിയ പത്മവ്യൂഹം ഭേദിക്കാൻ യാത്രയാകുന്ന ധീരനായ അഭിമന്യുവിനെ പോലെ, സീറോ മലബാർ സഭയുടെ ഐക്യത്തിനും ഉൽക്കർഷത്തിനും വേണ്ടി പ്രാണൻ കൊടുക്കാൻ പോലും തയ്യാറായി മുൻപോട്ടു വന്ന അഭിവന്ദ്യ പാംപ്ലാനി പിതാവിനെ പോലുള്ള ധീരനായ ഒരു മേല്പട്ടക്കാരനെ, അഭിനന്ദിക്കയാണു വേണ്ടത്. അല്ലാതെ, കതകടച്ചിരുന്ന് വീഡിയോ ചെയ്ത് ആക്ഷേപിക്കുകയല്ല.
പ്ലീസ്… ലൂക്ക. 8: 22-39. ഗരസേനരുടെ ദേശത്തെ ഭൂത ബാധിതനെ സുഖപ്പടുത്തുന്നതാണു സംഭവം… ഒരു ദിവസം അവൻ ശിഷ്യമാരുമായി പടകിൽ കയറി: നാം തടാകത്തിന്റെ അക്കരക്കുപോകും എന്ന് അവരോടു പറഞ്ഞു. അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി. തടാകത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായി, പടകിൽ വെള്ളം നിറഞ്ഞിട്ട് അവർ പ്രാണഭയത്തിലായി അടുക്കൽ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചു പോകുന്നു എന്നുപറഞ്ഞ് അവനെ ഉണർത്തി. അവൻ എഴുനേറ്റ്, കാറ്റിനെയും, വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു: അവ അമർന്നു. ശാന്തത ഉണ്ടായി………………. അവൻ ഗലീലിക്കു നേരെയുള്ള ഗെര സേനരുടെ ദേശത്ത് അണഞ്ഞു.
അവൻ കരയ്ക്ക് ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചൊരു മനുഷ്യൻ പട്ടണത്തിൽ നിന്നുവന്ന് എതിർപെട്ടു: അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു. അവൻ യേശുവിനെ കണ്ടിട്ട്, നിലവിളച്ച് അവനെ നമസ്ക്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു.
അവൻ അശുദ്ധാത്മാവിനോട് ആ മനുഷ്യനെ വിട്ടു പോകാൻ കല്പിച്ചിരുന്നു. അത് വളരെ കാലമായി അവനെ ബാധിച്ചിരുന്നു. അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും, അവൻ ബന്ധനങ്ങളെ തകർക്കുകയും ഭൂതം അവനെ കാടുകളിലേക്ക് ഓടിക്കുകയും ചെയ്തിരുന്നു. യേശു അവനോട്: നിന്റെ പേര് എന്ത് എന്നു ചോദിച്ചു.
അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതു കൊണ്ട് ലെഗ്യോൻ എന്ന് അവൻ പറഞ്ഞു………….. ഇത്രയും വിശദമായി എഴുതിയത്, ഗെരസേനരുടെ ദേശത്തേക്കുള്ള യേശുവിന്റെ വരവ് അറിഞ്ഞു കാറ്റിനെ ഇളക്കി വിട്ടു തടാകത്തെ കലിതുള്ളിച്ചതു ഭൂതങ്ങളായിരുന്നു എന്നു ബൈബിൾ വ്യാഖ്യാതാക്കൾഅഭിപ്രായപ്പെടുന്നതു വ്യക്തമാക്കാൻ വേണ്ടിക്കൂടിയാണ്.
താരതമ്യം ചെയ്തു പറഞ്ഞാൽ, എറണാകുളം പ്രശ്നം, പരിഹരിക്കാനുള്ള, അഭിവന്ദ്യ പാംപ്ലാനി പിതാവിന്റെ വരവറിഞ്ഞ്, തല്പര കക്ഷികൾ, ലെഗ്യോൻ, എപ്രകാരമാണോ ഭൂത ബാധിതനിൻ മറഞ്ഞിരുന്ന് കാറ്റിനെയും തടാകത്തെയും ഇളക്കി വിട്ടത് അതുപോലെ, ബഹു. മാണിപ്പറമ്പിലച്ചന്റെ പിന്നിൽ മറഞ്ഞിരുന്ന്, സോഷ്യൽ മീഡിയായിലൂടെ അവാദ പ്രചാരണം നടത്തി, അഭിവന്ദ്യ പാംപ്ലാനി പിതാവിനെ ഭയപ്പെട്ടുത്താൻ നോക്കണ്ട. ആ വെള്ളം അങ്ങു വാങ്ങി വച്ചാൽ മതി. വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കാൻ നോക്കണ്ട. ഓർത്താൽ എല്ലാവർക്കും നന്ന്. പിന്നെ, അഭിവന്ദ്യ പിതാവിനെ മേജർ ആർച്ചുബിഷപ്പിന്റെ വികാരിയായി നിയമിച്ച തിനെ കുറിച്ച്: അസാധാരണ സാഹചര്യങ്ങളിൽ, അസാധാരണ തീരുമാനങ്ങൾ വേണ്ടി വന്നേക്കും.. ജോർജ്ജച്ചൻ… കാഞ്ഞങ്ങാടു നിന്നും.