പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകത്തില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും. 30ലധികം രേഖകളും ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെട്ട 500ലധികം പേജുള്ള കുറ്റപത്രം ആലത്തൂര്‍ കോടതിയില്‍ ഇന്ന് സമ്മര്‍പ്പിക്കും. ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 130ലധികം സാക്ഷികളാണുള്ളത്.
ഇക്കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടി ബോയില്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ പരോളില്‍ ഇറങ്ങിയതാണ് ചെന്താമര. ചെന്താമരയുടെ ഭാര്യ പിണങ്ങി പോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.