2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഈ വർഷത്തെ സ്കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം നവംബർ 12 ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ശിക്ഷക് സദനിൽ ചേരും.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് വിദ്യാഭ്യാസം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആന്റണിരാജു എംഎൽഎ മുഖ്യാതിഥിയാകും.
തിരുവനന്തപുരം ജില്ലയിലെ എം.പിമാർ, എം.എൽ.എ മാർ, മേയർ, ഡെപ്യൂട്ടി മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.