കോട്ടയം: മുനമ്പം വേളങ്കണ്ണി മാതാപള്ളി അങ്കണത്തിൽ സമരം നടത്തുന്ന പ്രദേശവാസികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനമ്പം സംരക്ഷണ പ്രതിജ്ഞ എടുക്കും.
മഹാത്മാ ഗാന്ധി ഇന്ത്യാ മഹാരാജ്യത്തിന് നേടി തന്ന സ്വാതന്ത്രവും, ജനാധിപത്യവും തുടർന്ന് വന്ന യുപിഎ സർക്കാരുകൾ ഒരു മതവിഭാഗത്തിന്റെ വോട്ട് ലക്ഷ്യമാക്കി നടപ്പാക്കിയ വികലമായ വഖഫ് നിയമം മൂലം കുടി ഇറക്ക് ഭീഷണി നേരിടുന വൈപ്പിൻ നിവാസികളുടെ വീടും സ്വത്തും സംരക്ഷിക്കുക, വസ്തുവിന്റെ ഉടമസ്ഥർക്ക് റവന്യൂ രേഖകൾ നൽകാൻ നടപടി സ്വീകരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നവംബർ 4 തിങ്കൾ 10 AM ന് കോട്ടയം തിരുനക്കര ഗാന്ധി പ്രതിമക്ക് മുന്നിൽ മുനമ്പം സംരക്ഷണ പ്രതിജ്ഞ എടുക്കുന്നത്.
പരിപാടി കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അറിയിച്ചു.