രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രം കുറിയ്ക്കാൻ കേരളം. ഞായറാഴ്ച വൈകീട്ട് നാഗ്പുരിലെത്തിയ ടീം തിങ്കളാഴ്ച രാവിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. വിദർഭയുമായുള്ള ഫൈനൽ ബുധനാഴ്ച തുടങ്ങും. സെമിഫൈനലിലെ ചരിത്രവിജയത്തിനുശേഷം അഹമ്മദാബാദിൽ നിന്ന് ടീം നേരേ നാഗ്പുരിലെത്തി. ഗുജറാത്തിനെതിരായ സെമിഫൈനലിലെ ഒന്നാം ഇന്നിങ്സിൽ നേടിയ രണ്ടുറൺ ലീഡാണ് കേരളത്തെ ഫൈനലിലെത്തിച്ചത്.