തിരുവനന്തപുരം: 2022ലെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങില്‍ കേരളം ഒന്നാമത്. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ പരിഷ്കരണ കര്‍മ്മപദ്ധതിയുടെ കീഴില്‍ പുറത്തിറക്കിയ ബഹുമതിയാണ് സംസ്ഥാനത്തെ തേടിയെത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ കേരളം രാജ്യത്ത് ഒന്നാമതെത്തുന്നത്.വ്യവസായ, പൗരസേവന പരിഷ്കാരങ്ങള്‍, ഓണ്‍ലൈന്‍ ഏകജാലക സംവിധാനമടക്കം ഒന്‍പത് കാറ്റഗറികളില്‍ ടോപ്പ് അച്ചീവര്‍ സ്ഥാനത്തെത്തിയാണ് കേരളം നേട്ടം കൈവരിച്ചത്.സംരംഭകരുടെ അഭിപ്രായങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിച്ചത്. 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചാണ് കേരളത്തിന്റെ നേട്ടം.
വ്യവസായ പരിഷ്ക്കാര കര്‍മപദ്ധതി പ്രകാരം ഓരോ സംസ്ഥാനവും സ്വീകരിക്കുന്ന നടപടികള്‍ പരിഗണിച്ചാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടിക തയ്യാറാക്കുന്നത്. ഇതിനായി പരിഗണിച്ച 30 സൂചികകളില്‍ ഒമ്പതിലും കേരളത്തിന് ഒന്നാമത് എത്താനായി. വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് ആന്ധ്രപ്രദേശും , മൂന്നാം സ്ഥാനത്ത് ഗുജറാത്തുമാണ്.
Thanks for sharing. I read many of your blog posts, cool, your blog is very good.