ഏറ്റവും പുതിയ എസ്യുവിയായ കിയ സിറോസിന്റെ ബുക്കിംഗ് ആരംഭിച്ചു. 25,000 രൂപ ടോക്കണ്‍ തുക നല്കി ഓണ്‍ലൈനായോ അല്ലെങ്കില്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് വഴിയോ വാഹനം ബുക്ക് ചെയ്യാൻ സാധിക്കും. ഫെബ്രുവരി 1 ന് സിറോസ് ലോഞ്ച് ചെയ്യും. HTK, HTK (O), HTK പ്ലസ്, HTX, HTX പ്ലസ്, HTX പ്ലസ് (O) എന്നീ ആറ് വേരിയന്റുകളിലാണ് സിറോസ് എത്തുക.
1 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ചോയ്സുകളിലാണ് സിറോസ് എത്തുന്നത്. 9 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. എട്ട് സിംഗിൾ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് വരുക. കോംപാക്റ്റ് എസ്യുവിയാണ് സിറോസ്.
സിറോസ് കോംപാക്ട് എക്സ്യുവി രണ്ട് പവർ ഓപ്ഷനിലാണ് ലഭ്യമാകുന്നത്,
120 ബി എച്ച്പി 1.0 പെട്രോളും 116 ബിഎച്ച്പി 1.5 ഡീസലുമാണ് വിപണിയിൽ എത്തുന്നത്. സെഗ്മെന്റിലെ തന്നെ ഏറ്റവും പ്രീമിയവും ഫീച്ചർ ലോഡഡുമായ വാഹനങ്ങളാണ് കിയ അവതരിപ്പിച്ചിട്ടുള്ളത്.
30 ഇഞ്ച് ട്രിനിറ്റി പനോറോമിക് സ്ക്രീൻ ഉൾപ്പെടെ 12.3 ഇഞ്ച് എൽസിഡി ക്ലസ്റ്ററും 5 ഇഞ്ച് ഫുൾ ഓട്ടോമാറ്റിക് AC കൺട്രോളും ഇതിൽ ഉൾപ്പെടുന്നു. സ്ലൈഡിങ് റിക്ലനിങ് വെന്റിലേറ്റഡ് റിയർ സീറ്റുകൾ, ഫ്ലാഷ് ഫിറ്റിങ് ഡോർ ഹാൻഡലുകൾ ഉൾപ്പെടെ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ ആയിട്ടാണ് സിറോസ് അവതരിപ്പിച്ചിരിക്കുന്നത്.