ബിടൗണിലെ കീരീടമില്ലാത്തത് രാജാക്കന്മാരാണ് ഷാരൂഖ് ഖാനും ആമിര്‍ ഖാനും.ഇരുവരും കണ്ടുമുട്ടിയപ്പോഴുള്ള ഒരു ഫോട്ടോയാണ് പുതുതായി ആരാധകരുടെ ചര്‍ച്ചാവിഷയം.ആമിറും ഷാരൂഖും കണ്ടുമുട്ടിയത് ചലച്ചിത്ര ഫോട്ടോഗ്രാറായ പ്രദീപ ബണ്ടേകറുടെ അനുസ്മരണ ചടങ്ങിലാണ്.എങ്ങനെയാണ് ഐക്കോണിക് പോസ് കണ്ടെത്തിയതെന്ന് ഷാരൂഖ് വ്യക്തമാക്കിയത് ചര്‍ച്ചയായിരുന്നു.
ഒരിക്കല്‍ ഒരു രാത്രി മുഴുവന്‍ താന്‍ ഒരു നൃത്തച്ചുവടുകള്‍ പരിശീലിക്കാന്‍ ശ്രമിച്ചു. എന്നിട്ടും ആ നൃത്തത്തിന്റെ പോസ് തനിക്ക് ശരിയായില്ല.ലജ്ജ തോന്നുകയും ചെയ്തു അന്ന്.അതിനാല്‍ സരോജ് ഖാന് പിറ്റേ ദിവസം ആ ചുവട് വേണ്ടെന്നുവയ്ക്കാന്‍ എന്നോട് പറയുകയും ചെയ്തു.എന്നിട്ട് കൈകള്‍ നിവര്‍ത്താന്‍ പറഞ്ഞു.അത്രയേ അന്ന് സംഭവിച്ചുള്ളൂ.എന്നാല്‍ പിന്നീട് മറ്റ് സിനിമകളിലും താന്‍ ആ പോസിനായി ശ്രമിച്ചപ്പോള്‍ ബുദ്ധിമുട്ടുകയായിരുന്നു.അതേ ഭാവം നിലനിര്‍ത്താനായില്ല.പിന്നീട് അതിന് ഒരു രൂപം താന്‍ കണ്ടെത്തുകയായിരുന്നു.ശരിക്കും ഞാന്‍ എല്ലാവരെയും കബളിപ്പിക്കുകയാണ്.മറ്റൊന്നുമില്ല എന്നും ഷാരൂഖ് ഖാന് പറയുകയും ചെയ്യുന്നു.എന്തായാലും ആമിറിന്റെയും ഷാരൂഖ് ഖാന്റെയും ഫോട്ടോ ഹിറ്റായിരിക്കുകയാണ്.