ലഖ്നൗ:ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിനെ പുകഴ്ത്തി മുന്‍ താരം നവ്ജ്യോത് സിംഗ് സിദ്ദു.
ഒരു വാഹനത്തിന്റെ സ്റ്റെപ്പിനി ടയര്‍ എങ്ങനെയാണോ അതു പോലെയാണ് രാഹുല്‍.വാഹനത്തിന് ഒരു പഞ്ചര്‍ വന്നാല്‍ ഒരു സ്റ്റെപ്പിനി ടയര്‍ ഉണ്ടാവും.അതുപോലെ കെ എല്‍ രാഹുലിനെ ഏത് റോളിലും ഉപയോഗിക്കാന്‍ കഴിയും.വിക്കറ്റ് കീപ്പിംഗിനായി ഇറങ്ങണമെങ്കില്‍ രാഹുല്‍ അതും ചെയ്യും.മൂന്നാം നമ്പറിലും നാലാം നമ്പറിലും രാഹുലിന്റെ സേവനം ഇന്ത്യ ഉപയോഗിച്ചിട്ടുണ്ട്.
2014ല്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ബാറ്റിംപരഹഗ് ഓഡറിലെ അവസാന സ്ഥാനത്തായിരുന്നു താരം ബാറ്റ് ചെയ്തത്. പിന്നാലെ ടീം ആവശ്യപ്പെട്ടപ്പോള്‍ ഓപ്പറുടെ റോളില്‍ രാഹുലെത്തിയതായി സിദ്ദു ചൂണ്ടിക്കാട്ടി.എല്ലാവര്ക്കും രാഹുലിനെപ്പോലെ ആകാന്‍ കഴിയില്ലെന്നും സിദ്ദു വ്യക്തമാക്കി.
സൂര്യ ആരാധകര്‍ ആവേശത്തില്‍;കങ്കുവയ്ക്ക് രണ്ടാം ഭാഗം
നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ നായകനാണ് രാഹുല്‍. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ഇംപാക്ട് പ്ലെയറിനെ ഇറക്കാന്‍ രാഹുല്‍ സ്വയം സബ്സ്റ്റ്യൂട്ടായി. പിന്നാലെ റോയല്‍ ചലഞ്ചേഴ്സിനെതിരെ രാഹുല്‍ വിക്കറ്റ് കീപ്പര്‍ നായകനായി ടീമില്‍ തിരിച്ചെത്തുകയും ചെയ്തു.