കൊച്ചി: നഗരത്തിലെ പൊതുഗതാഗത രംഗത്തിന് കുതിപ്പേകാൻ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസ് ‘മെട്രോ കണക്ട്’ പ്രവർത്തനം ആരംഭിച്ചു. ബസുകളുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെയാണ് പൊതുസർവീസ് ആരംഭിച്ചത്. ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ്.
പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസുകളിലെ യാത്രാനിരക്ക്. ക്യാഷ് ട്രാൻസാക്ഷൻ വഴിയും ഡിജിറ്റല്‍ പേയ്മെന്റ് വഴിയും ടിക്കറ്റ് ലഭ്യമാക്കും. പരിസ്ഥിതി സൗഹാർദ്ദമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ബസുകളിൽ സൗകര്യപ്രദമായ യാത്രയ്ക്കായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുവഴി കൊച്ചി മെട്രോ പാതയ്ക്ക് സമാന്തരമായി നൂതനമായ പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കാനാണ് സംസ്ഥാന സർക്കാരും മീറ്റർ അധികൃതരും ആലോചിക്കുന്നത്.
എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ടും സര്‍വ്വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ രാത്രി 11 മണി വരെയാണ് എയര്‍പോർട്ടിൽ നിന്ന് ആലുവയിലേക്ക് സര്‍വ്വീസ്. കളമശേരി-മെഡിക്കല്‍ കോളേജ് റൂട്ടിൽ 30 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും.രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വ്വീസ്. കാക്കനാട് വാട്ടർ മെട്രോ -കിൻഫ്രാ -ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട് 7 മണിവരെ 25 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും.