കൊച്ചി: ഐ എസ് എല്ലിൽ മൂന്നാം വിജയത്തിനായി ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ഫുട്ബോൾ ആരാധകരുടെ യാത്ര സുഗമമാക്കാൻ യാത്ര സമയം ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ. ഇന്ന് രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറ ടെർമിനലിലേക്കും ആലുവയിലേക്കും സര്‍വ്വീസ് ഉണ്ടാകുമെന്ന് കൊച്ചി മെട്രോ വ്യക്തമാക്കി.
വൈകീട്ട് 7.30 ന് നടക്കുന്ന മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. 16 മത്സരങ്ങളില്‍ 24 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അഞ്ചാം സ്ഥാനത്തും 20 പോയിന്റ് നേടി ബ്ലാസ്റ്റേഴ്സ് നിലവില്‍ ഒമ്പതാം സ്ഥാനത്തുമാണ്. പ്ലേ ഓഫിലേക്ക് കയറാൻ വിജയം അനിവാര്യമാണെന്നിരിക്കെ ഇരു ടീമുകള്‍ക്കും ഈ മത്സരം നിർണായകമായിരിക്കും.