കൊച്ചി: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കൂടുതല്‍ സര്‍വ്വീസുകളൊരുക്കിയും സമയം ക്രമീകരിച്ചും കൊച്ചി മെട്രോ. വൈകുന്നേരങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ 10 സര്‍വ്വീസുകളാണ് അധികമായി ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ പുതുവത്സരദിനത്തില്‍ പുലര്‍ച്ചെ വരേയും സര്‍വ്വീസ് നടത്തും.
അതെ സമയം വാട്ടര്‍ മെട്രോ ഹൈകോര്‍ട്ട് – ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ 15 മിനിറ്റ് ഇടവിട്ട് സര്‍വ്വീസും നടത്തും.ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിച്ചുകൊണ്ടാണ് മെട്രോയും വാട്ടര്‍ മെട്രോയും സര്‍വീസ് കൂട്ടുന്നത്. മെട്രോയും അധിക സര്‍വീസുകള്‍ ജനുവരി 4ാം തീയതിവരെയാണ്. അവസാന സര്‍വ്വീസ് തൃപ്പൂണിത്തുറയില്‍ നിന്നും പുലര്‍ച്ചെ 1.30 നും അലുവയില്‍ നിന്നും 1.45 നും ആയിരിക്കും പുതുവത്സര ദിനത്തില്‍ സര്‍വീസ് നടത്തുക.
പുതുവത്സര ആഘോഷങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഫോര്‍ട്ട് കൊച്ചിയിലാണ്. അതിനാൽ ഹൈകോര്‍ട്ട് – ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ 15 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. 30 മിനിറ്റ് ഇടവേളകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ സാധാരണ നടത്തിയിരുന്നത്.