ആലപ്പുഴ: ട്രെയിനെ വരവേൽക്കാൻ എംപിയെത്തിയെങ്കിലും ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ പോയി. ചെങ്ങന്നൂർ ചെറിയനാട് സ്റ്റേഷനിലാണ് സംഭവം. മെമുവിന് സ്റ്റേഷനിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇതോടെ സ്വീകരിക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും, യാത്രക്കാരും എത്തിയിരുന്നു. എന്നാൽ ട്രെയിൻ നിർത്താതെ പോകുകയായിരുന്നു.
ചെറിയനാട് സ്റ്റേഷനിൽ ഇന്നു മുതലാണ് സ്റ്റോപ്പ് അനുവദിച്ചത്. ചെറിയനാട് ട്രെയിൻ നിർത്താതെ വന്നതോടെ എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാരും ബുദ്ധിമുട്ടിലായി. എന്നാൽ, സംഭവത്തിൽ പ്രതികരണവുമായി റെയിൽവേ അധികൃതർ രംഗത്തെത്തി. ലോക്കോപൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിൻ നിർത്താതെ പോകാൻ കാരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. .