അനുഷ എൻ.എസ്
കൊല്‍ക്കത്തയിലെ ബലാല്‍സംഗ കേസില്‍ അന്വേഷണം ത്വരിതപ്പെടുത്താനും ശക്തമാക്കാനും സി ബി ഐ തീരുമാനിച്ചതോടെ കേസന്വേഷണം കൂടുതല്‍ കടുക്കും.
കൊല്‍ക്കത്തയില്‍ പീഡനത്തിനിരയായി യുവഡോക്ടര്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ രാജ്യത്താകമാനം പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് സി ബി ഐയുടെ ചടുലനീക്കം.
കൊലപാതകേസന്വേഷണം സി ബി ഐ ഏറ്റെടുത്തിരുന്നെങ്കിലും ആദ്യഘട്ട കേസന്വേഷണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സി ബി ഐയുടെ പുതിയ നീക്കം.
അന്വേഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സി.ബി.ഐയിലെ മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കയാണ്. കോളിളക്കം സൃഷ്ടിച്ച ഹഥ്റാസ് ബലാത്സംഗക്കൊല, ഉന്നാവ് ബലാത്സംഗക്കേസ് തുടങ്ങിയ പ്രമാഥമായ നിരവധി കേസുകള്‍ അന്വേഷിച്ച സി.ബി.ഐ. അഡീ. ഡയറക്ടര്‍ സമ്പത് മീണ, സീമ പഹുജ എന്നിവര്‍ക്കാണ് കൊല്‍ക്കത്ത ബലാത്സംഘ കേസിലെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നു .

2017-ല്‍ ഹിമാചല്‍ പ്രദേശില്‍ കോളിളക്കം സൃഷ്ടിച്ച പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതിയെ കണ്ടെത്തി ശിക്ഷവാങ്ങി നല്കുന്നതില് സീമ പഹുജ നിര്‍ണായക പങ്കുവഹിച്ചിരുന്നു.2017-ലെ ഉന്നാവ് ബലാത്സംഗക്കേസിലും സാംബത് മീണ നല്കിയ സംഭാവനകള്‍ വലുതാണ് . ഇപ്പോള്‍ രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചുകൊണ്ടിക്കുന്ന കേസാണല്ലോ വനിത ഡോക്ടറുടെ കൊലപാതകം .
ഹോസ്പിറ്റലില്‍ ഡ്യൂട്ടിക്കിടെ അതിക്രൂരമായാണ് രാജ്യം നിര്‍ഭയ 2 എന്ന് പേരിട്ട് വിളിക്കുന്ന വനിത ഡോക്ടര്‍ ബലാത്സംഘത്തിനിരയായി കൊല്ലപ്പെടുന്നത്. നീണ്ട 36 മണിക്കൂറത്തെ ജോലിക്ക് ശേഷം ഒന്ന് വിശ്രമിക്കാന്‍ കിടന്ന ഡോക്ടര്‍ നേരിട്ടത് 2012 ല്‍ നിര്‍ഭയ നേരിട്ടത്രതന്നെ സമാനമായ ക്രൂര പീഡനം .
ഹോസ്പിറ്റലിലെ ജോലിക്കാരന് തന്നെയാണ് ഇത് ചെയ്തത് എന്ന് കണ്ടെത്തിയാണ് വോളൻ്റിയർ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സഞ്ജയ് റോയിയെ ക്കൂടാതെ മറ്റ് ചിലര്‍ കൂടി ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. അങ്ങനെ പറയുവാനുള്ള കാരണം പെണ്‍കുട്ടിയുടെ ബോഡി പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയില്‍ നിന്ന് വ്യക്തമാണ് 150 ഗ്രാം സെമന്‍ കൊലചെയ്യപ്പെട്ട യുവഡോക്ടറുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന മൊഴിയാണ്. അതായത് ഒരു പുരുഷന് ഒറ്റയ്ക്കാണ് ഈ കുറ്റകൃത്യം നടത്തിയതെങ്കില്‍ കാണപ്പെടേണ്ട ബീജത്തിന്റെ അളവ് 5 ഗ്രാം മാതമാണ് ,അത്കൊണ്ട്തന്നെ കുറ്റകൃത്യത്തില്‍ ഒന്നില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണെന്നാണ് ആരോപണം.

കൊലപ്പെട്ട ഡോക്ടറുടെ ശരീരമാസകലം പല തരത്തിലുള്ള പാടുകളും മുറിവുകളുമുണ്ടായിരുന്നു. പീഡനത്തിനിരയായ യുവഡോക്ടർ അതിധാരുണമായി കൊലചെയ്യപ്പെട്ട് കേസ് പുറം ലോകം അറിഞ്ഞതും കേസ് ഏറെ വിവാദമാവുകയും ചെയ്തതോടെ ആശുപത്രി അധികൃതരുടെ എന്തോ ഒളിപ്പിക്കുവാന്‍ ശ്രമിക്കുന്ന തരത്തിലാണ് പെരുമാറിയിരുന്നത്. ഗുരുതര സ്വഭാവമുള്ള ഇത്തരത്തിലുള്ള ഒരു കേസാകുമ്പോള്‍ അന്വേഷണത്തിന് മിടുക്കരായ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതാണ് ഉചിതമെന്ന തിരിച്ചറിവിലാണ് സി ബി ഐ പ്രഗല്ഭരായ ഉദ്യോഗസ്ഥകളെ നിയമിക്കാന്‍ അടിയന്തിരമായി തീരുമാനിച്ചത്.
എന്നാല്‍ ഒന്നാലോചിച്ചുനോക്കൂ .രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരം സമാനതകളില്ലാത്ത ക്രൂരതകള്‍ക്കുള്ള യഥാര്‍ഥ പരിഹാരം ഇതാണോ? മിടുക്കരായ ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് കേസ് തെളിയിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കില്‍ പോലും അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നത് കൊണ്ട് വീണ്ടും നിര്‍ഭയമാര്‍ ഉണ്ടാകാതിരിക്കുന്നുണ്ടോ?

ലോകത്തിന് മുന്നില്‍ രാജ്യം നാണിച്ചു തലതാഴ്ത്തിയ കേസായിരുന്നു 2012 ല്‍ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ആയിരുന്ന പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വെച്ച് അതി ക്രൂരമായി ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയത്. ശരീരം കീറി നുറുങ്ങി, ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരുക്കേറ്റ പെണ്‍കുട്ടി സഫ്ദര്‍ജങ് ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുമ്പോള്‍ പുറത്ത് രാജ്യം അന്നുവരെ കാണാത്തതരത്തിലുള്ള പ്രതിഷേധം അണപൊട്ടി. ‘നിര്‍ഭയ’ എന്നു പേരുവിളിച്ച് അവളുടെ ജീവനു വേണ്ടിയുള്ള പ്രാര്‍ഥനകളുമായി ജനം തെരുവിലിറങ്ങി, പ്രതിഷേധജ്വാലയുയര്‍ത്തിയ ഇന്ത്യന്‍ യുവത്വം അധികാരകേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിച്ചു. വിഷയം പാര്‍ലമെന്റില്‍ വരെയെത്തി. ഒടുവില്‍ രാജ്യം തലകുനിച്ച് ആ വാര്‍ത്ത കേട്ടു സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ നിര്‍ഭയ മരിച്ചു.

അന്ന് അണപൊട്ടിയൊഴികിയ പ്രതിഷേധം ഇന്ത്യ മഹാരാജ്യത്തെ കുറച്ചൊന്നുമല്ല പിടിച്ചുലച്ചത് .ഒടുവില്‍ 7 വര്‍ഷങ്ങള്‍ക്കിപ്പുറം 2019 ല്‍ നാല് പ്രതികളെ തൂക്കിലേറ്റുകയും മുഖ്യപ്രതി ജയിലില്‍ തൂങ്ങി മരിക്കുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു കറുത്ത ഏടായി മാറിയ നിര്‍ഭയ കേസിന് ശേഷമാണ് ഇതാ 2024 ല്‍ സമാന രീതിയില്‍ മറ്റൊരു സംഭവം കൂടി അരങ്ങേറിയത്. രാജ്യത്തിന്റെനിയമവ്യവസ്ഥിതിയില്തെല്ലെങ്കിലും
ഭയമുണ്ടെങ്കില്‍ സഞ്ജയ് റോയിക്ക്ആ ഡോക്ടറെ ഒന്ന് തൊടുവാനുള്ള ധൈര്യം പോലും ഉണ്ടാകുമായിരുന്നില്ല. ഡല്‍ഹിയിലെ ഓടുന്ന ബസ്സില്‍ നിര്‍ഭയയ്ക്ക് ആ ബസ്സില്‍ കൊടിയ പീഡനങ്ങള്‍ ഏല്ക്കേണ്ടിവരില്ലായിരുന്നു. നിര്‍ഭയക്കേസില്‍ പ്രതികരിച്ച ഒരു നിയമപാലകന് ചോദിച്ചത് എന്തിനാണ് ആ പെണ്‍കുട്ടി രാത്രിയില്‍ അഴിഞ്ഞാടി നടന്നത്. തന്റെ മകളാണ് ഇത്തരത്തില്‍ നടക്കുന്നതെങ്കില്‍ താനവളെ കൊന്നുകളയുമായിരുന്നെന്ന്.
ഒരു കുറ്റകൃത്യം നടന്നുകഴിഞ്ഞാല്‍ അത് പൊതു മധ്യത്തില്‍ നിന്ന് ഇത്തരത്തില്‍ ന്യായീകരിക്കുന്നവര്‍ക്കെതിരെ പോലും തക്കതായ നിയമനടപടി എടുക്കുന്ന തരത്തിലുള്ള നിയമസംവിധാനമാണ് നാടിനാവശ്യം. ആ നിയമം മറ്റൊന്നിനാലും സ്വാധീനക്കപ്പെടാതെ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരും ,നിയമപാലകരും ഒക്കെയാണ് നമുക്ക് വേണ്ടത്.കേട്ടാല്‍ ഭയക്കുന്ന നിയമം രാജ്യത്ത് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചു. ഇനി ഒരു പെണ്‍കുട്ടിയും നിര്‍ഭയ ആകാതിരിക്കട്ടെ.