തൃശ്ശൂര്‍: ഗുരുവായൂര്‍ ഉത്സവത്തിന്റെ തുടക്കമായി നടന്ന ആനയോട്ടത്തിൽ ഗുരുവായൂര്‍ ബാലു ജേതാവായി. അതിനു പിന്നാലെ ചെന്താരാമക്ഷനുമെത്തി. വലിയ ജനപങ്കാളിത്തത്തോടെ വൻസുരക്ഷയിലാണ് ആനയോട്ടം നടന്നത്. കിഴക്കേ നടയിലൂടെ ആദ്യം ഇറങ്ങി, ആദ്യം ഓടി കയറുന്ന ആനയാണ് ജേതാവാകുന്നത്. ഗുരുവായൂര്‍ ഉത്സവത്തിന് തിടമ്പേറ്റുന്നത് ഈ മത്സരത്തിൽ ആദ്യം എത്തുന്ന ആനയായിരിക്കും.
12 ആനകളെയാണ് നേരത്തെ ആനയോട്ടത്തിനായി നിശ്ചയിച്ചിരുന്നത്. അതില്‍ നറുക്കെടുത്താണ് അഞ്ചാനകളെ ഓട്ടത്തിനായി തിരഞ്ഞെടുത്തത്.ഞായാറാഴ്ച ബ്രഹ്മകലശത്തിനുശേഷം കിഴക്കേ ദീപസ്തംഭത്തിനു മുന്നില്‍ ദേവസ്വം ചെയര്മാന് വി.കെ വിജയന്റെ നേതൃത്ത്വത്തിലായിരുന്നു നറുക്കെടുപ്പ്. പത്തുദിവസത്തെ ഉത്സവചടങ്ങുകള്‍ ഇന്ന് രാത്രി ആരംഭിക്കും.