കോഴിക്കോട് താമരശേരിയിൽ ലഹരിക്ക് അടിമയായ മകൻ കിടപ്പിലായ അമ്മയെ വെട്ടിക്കൊന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത് . അടിവാരം 30 ഏക്കർ കായിക്കൽ സ്വദേശിനി അമ്പത്തിമൂന്നുക്കാരിയായ സുബൈദയെയാണ് 25-കാരനായ മകൻ ആഷിക്ക്
കൊലപ്പെടുത്തിയത്.ബ്രെയിൻട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് സുബൈദ പൂർണ്ണമായും കിടപ്പിലായിരുന്നു.
സുബൈദയുടെ സഹോദരിയുടെ വീട്ടിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നത് . ബെംഗളൂരുവിലെ ഡി അഡിഷൻ സെൻ്ററിലായിരുന്ന മകൻ അമ്മയെ കാണാൻ എത്തിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയത്. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.