കൊച്ചി: പെരിയ കൊലക്കേസിലെ വിധിക്ക് പിന്നാലെ കോടതി മുറിയിൽ നടന്നത് നാടകീയ രംഗങ്ങൾ കൂടിയാണ്. ഏഴാം പ്രതി പൊട്ടിക്കരഞ്ഞുകൊണ്ടാണ് കോടതിമുറിയിൽ പ്രതികരിച്ചത്. താൻ പതിനെട്ടാം വയസ്സിലാണ് ജയിലിൽ ആയതെന്നും കഴിഞ്ഞ ആറു വർഷക്കാലമായി ജയിലിൽ തന്നെ തുടരുകയാണെന്നും അശ്വിൻ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. തനിക്ക് ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുകയാണെന്നും കോടതി തൂക്കിക്കൊല്ലാൻ നിർദ്ദേശിക്കണമെന്നും അതി വൈകാരികമായി അശ്വിൻ പ്രതികരിച്ചു. മറ്റു പ്രതികളും കുടുംബത്തിലെ സാഹചര്യങ്ങൾ കോടതിയോട് പങ്കുവെച്ചു. പലരും മുതിർന്ന മാതാപിതാക്കൾക്ക് ആരും ആശ്രയമില്ലെന്ന കാര്യമാണ് ചൂണ്ടിക്കാട്ടിയത്. അതേസമയം, ജനുവരി മൂന്നിന് കോടതി ശിക്ഷാ നടപടികൾ പ്രഖ്യാപിക്കും.
കെ.വി. കുഞ്ഞിരാമന് (ഉദുമ കുഞ്ഞിരാമന്) (മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), എ. പീതാംബരന് (മുൻ പെരിയ എൽസി അംഗം), സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്, ആര്. ശ്രീരാഗ് (കുട്ടു), എ. അശ്വിന് (അപ്പു), സുബീഷ് (മണി), എ. മുരളി, ടി. രഞ്ജിത്ത് (അപ്പു), കെ. മണികണ്ഠന് (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന് (വിഷ്ണു സുര), രാഘവന് വെളുത്തോളി (രാഘവന് നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരൻ തുടങ്ങിയവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.