മലപ്പുറം : സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ചു കൊന്ന ശങ്കരനാരായണന് ഇനി ഓർമ്മ. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. 2001 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . മഞ്ചേരിയിൽ സ്കൂള്‍ വിട്ടുവരുന്ന വഴി പെൺകുട്ടിയെ അയല്‍വാസിയായ മുഹമ്മദ് കോയ എന്നയാൾ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേസിനെ തുടര്‍ന്ന് പിടിയിലായ പ്രതിയെ കോടതി ശിക്ഷിച്ചു. എന്നാൽ , ജാമ്യത്തിലിറങ്ങിയ പ്രതിയെ 2002 ജൂലായ് 27ന് കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണന് വെടിവച്ചുകൊലപ്പെടുതുകയായിരുന്നു . തുടർന്ന് മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും സുഹൃത്തുക്കളായ മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഇവരെ ഹൈക്കോടതി വെറുതെ വിട്ടു. ക്രിമിനല്‍ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്ന് കാണിച്ചാണ് കോടതി ശങ്കരനാരായണനെ വെറുതെ വിട്ടയച്ചത് .