വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ താമസിക്കുന്ന മുണ്ടേരിയിലെ സര്‍ക്കാര്‍ വീടുകളില്‍ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്ല് അടച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബിയുടെ നടപടി.
വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്നായിരുന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഉറപ്പ്. എന്നാല്‍ താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളില്‍ താമസിക്കുന്നവരോട് വൈദ്യുതി ചാര്‍ജ് ഈടാക്കുകയാണ് കെഎസ്ഇബി. ഉപജീവന മാര്‍ഗം ഇല്ലാതെ കഷ്ടപ്പെടുന്ന ദുരിതബാധിതര്‍ ബില്ലടക്കാന്‍ പണമില്ലാതെ ദുരിതത്തിലാണ്.