കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതര്‍ക്ക് പണം അടയ്ക്കാന്‍ നോട്ടീസ് അയച്ച് കെഎസ്എഫ്ഇ. താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്ന ചൂരല്‍ മലയിലെ രണ്ട് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.കെഎസ്എഫ്ഇ മേപ്പാടി ബ്രാഞ്ച് ആണ് നോട്ടീസ് നല്‍കിയത്. അടിയന്തരമായി മുടങ്ങിയ തവണകള്‍ അടയ്ക്കാനാണ് നിര്‍ദേശം.
ദുരിത ബാധിതരില്‍ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇ ഇത്തരത്തില്‍ നോട്ടീസ് അയച്ചത്. വയനാട് ദുരന്തത്തിനടക്കം അനുവദിച്ച എയര്‍ലിഫ്റ്റ് സേവനങ്ങള്‍ക്ക് അനുവദിച്ച തുക കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ തിരികെ ചോദിച്ചത്. കേന്ദ്ര സർക്കാരിൻ്റെ ഈ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.